വളരെയധികം പ്രശംസ നേടിയ “തൊണ്ടിമുതലും ദൃക്‌സാക്ഷിയും” സിനിമയിലെ ജോഡികൾ ആയ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്നു, ഇത്തവണ ജിയോ ബേബിയുടെ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” സിനിമയിൽ ആണ് ഇവർ ഒന്നിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയതോടെ പ്രതീക്ഷ ഉയരുകയാണ്. വളരെയധികം വ്യത്യസ്തമായ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ ജിയോ ബേബിയുടെ ഓണം റിലീസ് ആയ “കിലോമീറ്റേഴ്സ് ഓഫ് കിലോമീറ്റേഴ്സ് ” മികച്ച പ്രതികരണം നേടിയിരുന്നു.
Comments
0 comments