78 മത് ഗോൾഡൻ ഗ്ലോബ്സ് ഇൻ്റെർനാഷണൽ അവാർഡിൽ സൂര്യ നായകനായി എത്തി സുധാ കൊങ്ങര സംവിധാനം ചെയ്ത സൂരറൈ പോട്രൂ, ധനുഷ് നായകനായി എത്തി വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ, ലിജോ ജോസ് പള്ളിശ്ശേരി സംവിധാനം ചെയ്തു ആൻ്റണി വർഗീസ് നായകൻ ആയ ജെല്ലിക്കെട്ട് തുടങ്ങിയ സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. എല്ലാ ചിത്രങ്ങളും വളരെ അധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഓസ്കാർ അവാർഡിനു ശേഷം ഏറ്റവും കൂടുതൽ വിലയേറിയ പുരസ്കാരം അറിയപ്പെടുന്ന അവാർഡാണ് ഗോൾഡൻ ഗ്ലോബ്. അതുകൊണ്ടു തന്നെ ഈ സിനിമകളുടെ അണിയറ പ്രവത്തകർക്കു ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്ന നിമിഷങ്ങൾ തന്നെയാണിത്.
Comments
0 comments