90 ദിവസം കൊണ്ടുള്ള മാറ്റം, മേക്കോവർ ചിത്രങ്ങളുമായി അക്ഷയ്!
വെറും 90 ദിവസം കൊണ്ടുള്ള കഠിനാധ്വാനത്തിന്റെ ഫലമായി മസ്സിൽമാനായി മാറിയ അക്ഷയ് രാധാകൃഷ്ണന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദി മലയാളി ക്ലബ് (ടിഎംസി) ഗ്രൂപ്പില്‍ ട്രാന്സ്ഫോര്മേഷന് ചലഞ്ച് എന്ന് കുറിച്ചുകൊണ്ട് അക്ഷയ് തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 90 ദിവസത്തെ ട്രാന്സ്ഫോര്മേഷന്, തള്ളിയതായി തോന്നുന്നവര്‍ക്ക് തിയതി പരിശോധിക്കാം, ജയ് ഡിങ്കന് എന്നും അക്ഷയ് ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. തന്റെ ട്രെയിനറേയും അക്ഷയ് പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നുണ്ട്. കളമശ്ശേരിയിലുള്ള ഫിറ്റ് ലൈന്‍ ഫിറ്റ്നെസ് […] More