തമിഴ് സൂപ്പർ താരം ധനുഷിനെ തേടി സ്വപ്നതുല്യമായ അവസരം എത്തിയിരിക്കുകയാണ്. “അവഞ്ചേഴ്സ്”, “ക്യാപ്റ്റൻ അമേരിക്ക”, “വിൻറ്റർ സോൾജിയർ” തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത റൂസ്സോ ബ്രോതേഴ്സ് ആണ് നെറ്റ്ഫ്ലിക്സിനു വേണ്ടി “ദി ഗ്രേയ് മാൻ” എന്ന് പേരിട്ടിരിക്കുന്ന ഈചിത്രം സംവിധാനം ചെയുന്നത്. റയാൻ ജോസ്ലിങ്, ക്രിസ് ഇവാൻസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയുന്നു. ഏതായാലും ധനുഷിന് ആശംസകളുമായി സൂര്യയും മറ്റു സൂപ്പർ സ്റ്റാറുകളും എത്തിയിട്ടുണ്ട്. കോളിവുഡിന് അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് എന്നതിൽ ഒരു സംശയവുമില്ല. ഒരു നോവലിനെ ആസ്പതമാക്കിയിട്ടുള്ള സിനിമയാണ് “ദി ഗ്രെയ് മാൻ” എന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ. സിനിമയേക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. തമിഴ് സിനിമാ ലോകം വളരെ ആകാംക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. “നെറ്റ്ഫ്ലിസ്” വഴി ചിത്രം പുറത്തിറങ്ങും.
@netflix @netflixindia @russo_brothers @ryangosling @chrisevans @preena621 pic.twitter.com/LK5u5ZnUG0
— Dhanush (@dhanushkraja) December 18, 2020