ആര്യയുടെ വരാനിരിക്കുന്ന ചിത്രം സർപട്ട പരമ്പര ചിത്രീകരണം മുഴുവനായും വിജയകരമായി പൂർത്തിയാക്കി, ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിൽ ആണ് . 1970 മുതൽ 1990 വരെ മദ്രാസിലെ ബോക്സിംഗ് രംഗം ഈ ചിത്രം കൈകാര്യം ചെയ്യും.
ഈ സിനിമയ്ക്കായി ആര്യ വളരെയധികം പ്രയത്നിച്ചിട്ടുണ്ട് എന്നത് പുറത്തു വിട്ട ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നതാണ്. 2021 വേനൽ റിലീസിനായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത് ആണ്.