നടൻ അനിൽ പി നെടുമാങ്ങാടിൻ്റെ വേർപാട് വലിയൊരു ഞെട്ടലോടെയാണ് സിനിമ ലോകം അറിഞ്ഞത്. ഒരു പിടി പ്രേക്ഷക മനസ്സിൽ ഇടം നേടിയ വേഷങ്ങൾ ചെയ്ത നടൻ ആണ് അനിൽ പി നെടുമങ്ങാട്. ഒടുവിൽ പുറത്തിറങ്ങിയ “അയ്യപ്പനും കോശിയും” ചിത്രത്തിലെ വേഷം പെട്ടെന്നാർക്കും മറക്കാൻ സാധിക്കില്ല. ഇന്നലെ തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. അപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പകർത്തിയ ചിത്രങ്ങൾ ആണ് നിർമാതാവും പ്രൊഡക്ഷൻ കോൺട്രോളറും ആയ എൻ എം ബാദുഷ പങ്കു വെച്ചിരിക്കുന്നത്. ചിത്രങ്ങളുടെ ആദികുറുപ്പ് ഇങ്ങനെ :‘അനിലേട്ടൻ്റെ അവസാന ചിത്രങ്ങള്‍. അനിലേട്ടന്‍ കുളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങള്‍…’
Comments
0 comments